11:05am 04 May 2026
NEWS
വിധവ പെൻഷനുമായി ബന്ധപ്പെട്ട് ആവശ്യത്തിനെത്തിയ സ്ത്രീ റവന്യു ഇൻസ്പെക്ടറെ കടിച്ചു
02/05/2026  06:31 PM IST
nila
വിധവ പെൻഷനുമായി ബന്ധപ്പെട്ട് ആവശ്യത്തിനെത്തിയ സ്ത്രീ റവന്യു ഇൻസ്പെക്ടറെ കടിച്ചു

വിധവ പെൻഷനുമായി ബന്ധപ്പെട്ട് ആവശ്യത്തിന് ന​ഗരസഭ ഓഫിസിലെത്തിയ സ്ത്രീ ജീവനക്കാരിയെ കടിച്ചു പരുക്കേൽപ്പിച്ചു. കോഴിക്കോട് മുക്കം നഗരസഭയിലാണ് സംഭവം. റവന്യു ഇൻസ്പെക്ടർ ധന്യ ജയറാമിനാണ് കടിയേറ്റത്. പിടിച്ചുമാറ്റാൻ ശ്രമിച്ച രണ്ട് വനിതാ ജീവനക്കാർക്കും പരുക്കേറ്റു.

പുനർ വിവാഹിതയല്ലെന്ന രേഖ സമർപ്പിക്കാൻ ആവശ്യപ്പെട്ടതോടെയാണ് സ്ത്രീ അക്രമാസക്തയായത് എന്നാണ് വിവരം. പരാതിയുമായി എത്തിയ സ്ത്രിക്ക് മാനസിക പ്രശ്നങ്ങൾ ഉണ്ടെന്നാണ് സൂചന.ഇവർ ഓഫിസിലെ ഫയലുകൾ വാരിവലിച്ചെറിയുകയും ചെയ്തു. 

 ഒടുവിൽ പൊലീസ് എത്തിയാണ് സ്ത്രീയെ കൊണ്ടുപോയത്. സംഭവത്തിനുശേഷം സ്ത്രീയുടെ ബന്ധുക്കളെത്തി തങ്ങളെ ഭീഷണിപ്പെടുത്തിയതായും ജീവനക്കാർ പറയുന്നു. ധന്യയ്ക്ക് പുറമെ രേഖ, ആരിഫ എന്നീ ഉദ്യോഗസ്ഥർക്കാണ് പരുക്കേറ്റത്.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Kozhikode
img